12:18am 21 June 2026
NEWS
കെ ബി ​ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് പുറത്താക്കി
20/06/2026  11:52 AM IST
nila
കെ ബി ​ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് പുറത്താക്കി

ചങ്ങനാശ്ശേരി: മുൻ മന്ത്രിയും കേരള കോൺ​ഗ്രസ് ബി നേതാവുമായ കെ.ബി ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് പുറത്താക്കി. ഗണേഷ് കുമാറിന് മാത്രം ഡയറക്ടർ ബോർഡ് അംഗത്വം പുതുക്കി നൽകിയില്ല. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിൽനിന്നും ഒഴിവാക്കിയതിനു പിന്നാലെയാണ് ​ഗണേഷ് കുമാറിന് ഡയറക്ടർ ബോർഡ് അംഗത്വവും നഷ്ടമായത്.

എൻഎസ്എസ് ഡയറക്ടർ ബോർഡിലെ ഒൻപത് പേരുടെ കാലാവധി അവസാനിച്ചിരുന്നു. ഇതിൽ എട്ടുപേരുടെ അംഗത്വം പുതുക്കിനൽകി. എന്നാൽ, ഗണേഷ് കുമാറിന്റേത് മാത്രം പുതുക്കിയില്ല. ഗണേഷിന് പകരം വി.ആർ.കെ ബാബുവിനെയാണ് ഡയറക്ടർ ബോർഡിലേക്ക് എടുത്തിരിക്കുന്നത്.

പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങൾ ഗണേഷ് കുമാറിനെതിരേ ഉയർന്നിരുന്നു. പത്മ കഫെയുടെ നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടർന്ന് താലൂക്ക് യൂണിയനിൽനിന്ന് പകുതിയിലധികം അംഗങ്ങൾ രാജിവെക്കുകയും യൂണിയൻ പിരിച്ചുവിടുകയും ചെയ്തിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഗണേഷിന് അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു. എൻഎസ്എസ് നേൃത്വത്തിനെതിരേ ഗണേഷ് അടുത്തിടെ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img